2011, ഡിസംബർ 10, ശനിയാഴ്‌ച

വാവൽക്കാഴ്ച


കളിയരങ്ങിൽ
വെളിയട ചുരുണ്ടിറങ്ങി
മച്ചിൽ തൂങ്ങി
കളിവേഷങ്ങൾ
തിരശ്ചീനം ചീറി നടന്നു

അരങ്ങിൽ സീത
അസംതൃപ്തയായി
ഒളിസേവയിൽ ദശാനനൻ
ചുംബനം പൊതിഞ്ഞു

ഒടുവിൽ സീത
രാമനെ കാട്ടിലെറിഞ്ഞു
തക്കം പാർത്തിരുന്ന
ശൂർപ്പണഖ
മൂക്കും മുഴപ്പും
കടിച്ചു ചീന്തി !
===============
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: