2011, ഡിസംബർ 10, ശനിയാഴ്‌ച

സൽക്കാരം

ചെകിളയിൽ തറഞ്ഞ
ചൂണ്ടക്കുരുക്കിൽ നിന്നു
കരയിലേക്കൊരു
ഞാണിന്മേൽ കളി

ചട്ട്യോളം ചാടും മുമ്പ്
ഉറയൂരി ഉപ്പേറ്റി
ഒരെരിവു താളം
ശ് ശ്...

നുരയട്ടെ പൂമുഖം
ആതിഥ്യ ഭംഗിയിൽ,
അഗ്നിശുദ്ധം
കരിയാത്ത വാക്കുകൾ!
==================
അജിത് കെ. സി (2011)

അഭിപ്രായങ്ങളൊന്നുമില്ല: