2011, ഡിസംബർ 10, ശനിയാഴ്‌ച

കർക്കടകം

കർക്കടകം കനത്തു പെയ്തു
കാടിനുള്ളിൽ കറുത്ത മഴ
കുടിലിനുള്ളിൽ കൊച്ചു മഴ
വയൽപ്പച്ചയിൽ പ്രളയമഴ

കർക്കടകം കനത്തു പെയ്തു
ശാസ്ത്രപ്പുരയടെ മൂടി ചോർന്നു
തുള്ളി രണ്ടായി മുറിഞ്ഞകന്നു
തീപ്പന്തങ്ങൾ ഉടലായും തലയായും...

കർക്കടകം കനത്തു പെയ്തു
പള്ളിക്കൂടം ചോർന്നൊലിച്ചു
തുള്ളിവെള്ളം സ്ലേറ്റിൽ വീണു
ഹൈഡ്രജൻ പ്ലസ് ഓക്സിജൻ!
==================
അജിത് കെ.സി. (ദേശീയോദ്ഗ്രഥനം, ജൂലൈ, 2004)

അഭിപ്രായങ്ങളൊന്നുമില്ല: