2011, ഡിസംബർ 10, ശനിയാഴ്‌ച

ഉടമ്പടി

അതിരിൽ നിന്ന ചെമ്പകം
വേലിക്കൊരു താങ്ങായിരുന്നു

അതിന്റെ കലമാൻ കൊമ്പുകൾ
ഇരുവശത്തേക്കും വളർന്ന്
ഇടയ്ക്കിടെ പൂക്കളുമായി
തലയുയർത്തി നിന്നിരുന്നു

അതിന്റെ ദാഹവേരുകൾ
അതിരുകളില്ലാതെ ആഴ്ന്നിറങ്ങി,
ഇതളുകളായടർന്ന പൂമണം
അതിരുകൾ മറന്നൊഴുകി

ഒരു നാളിലതു, നെടുകെപ്പിളർന്നു്
ഇരുവശത്തേക്കും ചാഞ്ഞു !
========================
അജിത് കെ. സി (ശ്രീരഞ്ജിനി മാസിക 2004 ഒക്ടോബർ)

അഭിപ്രായങ്ങളൊന്നുമില്ല: