2011, ഡിസംബർ 10, ശനിയാഴ്‌ച

കാവ്യ ജാതകം

സർഗ്ഗക്രിയൻ സക്രിയം
വിഭാതം വിടർത്തി
മഞ്ഞു തുള്ളിയിൽ
മഞ്ജിമ വിസ്മയം

കാവ്യ കന്യക
കളിവാക്കായി നിറഞ്ഞു..
കളിത്തോഴൻ കവി
കടലാസിൽ വരച്ചു
ഏഴു വർണ്ണങ്ങൾ
ഏഴായിക്കുറിച്ചു,
ഗോപവനമനുരാഗ
വിലോലവനം!

2.

കാലം നിര്യാമൻ
ജാതകക്കുറിപ്പിന്റെ
ബാക്കിപത്രങ്ങളിൽ
വീണ്ടും കുറിച്ചും
തിരുത്തിയും..

കറിക്കൂട്ടിൻ ചേരുവ
കണക്കാ കുറിപ്പടി
കൃത്യം മസാലയാൽ
രുചിയേറ്റി വച്ചും
വിഷമക്കണ്ണീർ
ഔഷധം കരുതിയും

കടശ്ശിത്താളിന്റെ
ചതുരംഗക്കളങ്ങളിൽ
അഘോഷമനുഭൂതി
പരീക്ഷണവീഴ്ചകൾ
വിജയമാഹ്ലാദം
സുനിശ്ചിതമാ
വിധിന്യായക്കുറിപ്പുകൾ …

3.

ഗോപവനമനുരാഗ
വിമുഗ്ധ വനം,
നിറങ്ങൾ വിധിയിൽ
നൃത്തമാടുന്നു
വിധി നമ്മിലേക്കൊഴുകുന്നു
വിധിവിഹിതം നാമന്യരാകുന്നു!

ജ്യോത്സ്യനെഴുതാത്ത ജാതകം
ഞാനെഴുതുന്നു,
വെൺ താളിൽ
നാമൊന്നായൊഴുകുന്നു !
==================
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: