2011, ഡിസംബർ 10, ശനിയാഴ്‌ച

കൂടിക്കാഴ്ച

വർഷങ്ങൾക്കു ശേഷം
തമ്മിൽ കണ്ടപ്പോൾ
എഴുതാത്ത കവിത പോലെ
നമ്മൾ നഗ്നർ

നമുക്കു മുമ്പ് രാത്രി
കവിതയെ രണ്ടായി പകുത്തു
ഒരു പകുതി നിന്റെ തനുവിലും
മറുപകുതി എന്റെ കനവിലും

പകലന്തിയിൽ
മേനിക്കടലാസിൽ
ഒരു തുള്ളി മഷി
കവിതയായിഴഞ്ഞു

ഒരു മന്ദസ്മിതത്തിൽ
കടലാസിൽ നിന്നൊഴിഞ്ഞ്
മഷിയിൽ നിന്നഴിഞ്ഞ്
കവിതയൊന്നായിക്കിടന്നു!
=================
അജിത് കെ.സി (വരമൊഴി, 1179 മീനം)

അഭിപ്രായങ്ങളൊന്നുമില്ല: