2011, ഡിസംബർ 10, ശനിയാഴ്‌ച

ശാസ്ത്രം യുദ്ധത്തിന്

ശാസ്ത്രം കോടി സൂര്യന്മാരെ
അടവച്ചു വിരിയിച്ചു,
താമരപ്പെണ്ണു് അതറിഞ്ഞില്ല

മഞ്ഞുതുള്ളി
കണ്ണാടി മുഖത്തിൽ
മഴവില്ലു വിടർത്തി
സൂര്യനുമറിഞ്ഞില്ല

കാട്ടാളൻ കവി പാടി
താമര തേങ്ങിയുറങ്ങി

സൂര്യൻ വിരുന്നിൽ;
വിദൂരെ വിഭാതം
ശാസ്ത്രം സത്യം!

മഞ്ഞലയിൽ
മാരീചൻ പകർന്നാടി
സൂര്യമാനസം
നീറി നീറ്റി നിന്നു...

കേവല താരകമേ
കൂട്ടിക്കുഴയ്ക്കലില്ല്ലാത്
ദൂരദർശനത്തിൽ
ശാസ്ത്രം സസൂക്ഷ്മം !

പ്രണയികൾ പിന്നെയും
സൂര്യപടം കുട ചൂടി
കടൽക്കരയിൽ
കലഹം പകുത്തു!
==============
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: