2011, ഡിസംബർ 10, ശനിയാഴ്‌ച

ഒടുവിൽ

കനവൊഴിഞ്ഞു,
നമുക്കു വേണ്ടി
കരിഞ്ഞ കതിരായി
കാലമെത്തി

കറുത്ത വാക്കിൽ
ബോധമുലഞ്ഞു്
കവിത വിടർന്നു
ജ്വരം വീണ
മനക്കരുത്തിൽ
കനലേറി
കഥയൊഴിഞ്ഞു

ഓർമ്മത്താളിൽ
വിരുന്നെത്തീ
ശലഭക്കാഴ്ചകൾ

മഴ വീണു
അഴിഞ്ഞു പോയ
പുടവച്ചിറകിൽ
കിനാത്തെറ്റായി
പ്രണയ ചുംബനം

ഇനിയെന്റെ
ബോധച്ചുഴിയിൽ
നീ വീഴ്ത്തുക
വാഗ്വാര ഭംഗികൾ...

നിനക്കറിയാം;
ചിതൽ തിന്ന
പുസ്തകത്തിൽ
ചിറകു കുഴഞ്ഞു
കൂപ്പു കുത്തിയ
കടൽക്കാക്ക
എന്റെ ജീവിതം
============
അജിത് കെ. സി

അഭിപ്രായങ്ങളൊന്നുമില്ല: