2011, ഡിസംബർ 10, ശനിയാഴ്‌ച

ഒറ്റനൂൽ ബന്ധനം

പുകഞ്ഞ കൊള്ളികൾ
പുറത്തു നിന്നെടുത്ത്
ഞാൻ വീണ്ടും
തീപ്പെട്ടിക്കൂടുകൾ
നിറയ്ക്കുകയാണു്

പിന്നിലേക്കിട്ട
നൂൽപ്പാലത്തിലൂടെ
കണ്ണുകെട്ടി നടക്കെ
ദിഗംബരങ്ങൾ
പൊട്ടുമാറു്
ശംഖൊലി മുഴങ്ങി

ചെവിയോട് ചേർത്ത
തീപ്പെട്ടിക്കൂട്
പ്രകമ്പനം കൊണ്ടു

നൂലിനറ്റത്ത്
കുട്ടിക്കാലത്തെ
ആദ്യപരീക്ഷണ
ദൂരഭാഷണത്തിൽ
അവളുടെ അധരങ്ങൾ
വിറ പൂണ്ടു

നീ പറഞ്ഞു,
ഞാൻ കേട്ടു നിന്നു
പിന്നെയെന്നോ
ഞാൻ പറഞ്ഞപ്പോൾ
നീയും...

മുറിഞ്ഞുപോയ
ആ നൂലിനിപ്പുറം
ബന്ധുര ബന്ധങ്ങൾക്കും
ഇന്നെന്താവും
പറയുവാനുണ്ടാകുക!

 OO അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: