2011, ഡിസംബർ 10, ശനിയാഴ്‌ച

തന്മാത്ര

ശൂന്യതയിൽ പെയ്തൊഴിഞ്ഞു
ഉപ്പു കലരാത്ത തെളിനീർ,
ജീവിതം ബഹുവർണ്ണച്ചിത്രം
മഴവില്ലും മയൂര നടനവും...

കലാലയത്തിന്റെ
ഗ്രന്ഥപ്പുരയ്ക്കു തീ പിടിപ്പിച്ച്
ശാസ്ത്രം കടലിന്റെ
പ്രക്ഷുബ്ദതയെ ബാഷ്പമാക്കി !

വിരസമായ പകലൊന്നിൽ
മേഘകാമനകൾ
ഹരിത മൃദു ലാളനത്തിൽ
വീണ്ടും കുളിർ പെയ്തു,
ഉണങ്ങാത്ത മുറിവുകൾക്കു മീതേ
ഔഷധസ്പർശമായി...

പകുതി വെന്ത രസതന്ത്രം പറഞ്ഞു;
നിന്നു കത്തുന്ന കുട്ടനും
കത്തിപ്പടർത്തുന്ന മുട്ടനും
തുല്യശക്തരാം കുഞ്ഞാടുകൾ
ചുടുചോര വീഴ്ത്തുന്ന
ലാബിൻ കൗശലം തുള്ളിനീർ!

കാഴ്ചക്കാരാ നീയറിയുക
അക്ഷരത്തിന്റെ പ്രദർശനഭംഗി
അലക്കി വെളുപ്പിച്ച വസ്ത്രവും
കൗതുകത്തിന്റെ തുള്ളിനീലവും!
=======================
അജിത് കെ. സി (2011)

അഭിപ്രായങ്ങളൊന്നുമില്ല: