2011, ഡിസംബർ 10, ശനിയാഴ്‌ച

ഒറ്റ

1.

മരക്കൊമ്പിൽ
മഞ്ഞുരുകിയ
ഒറ്റ വരി പ്രവാഹം

2.

തെച്ചിപ്പൂങ്കുലയിൽ
ചിതറി നിന്ന
ഒരിറ്റു മധുരം

3.

അരയാൽത്തറയിൽ
ഔഷധസ്പർശമായി
ഒരു പിയൂഷ ധാര

4.

പട്ടു കത്തിയ
പകൽച്ചൂടിൽ
ഒരിറ്റു സ്വേദ കണം

5.

നനഞ്ഞിറകിയ
പകൽക്കിനാവിൽ
ഒരു കോപ്പ ലഹരിക്കള്ളു്

6.

വഴി തെറ്റി വന്ന
മഴമേഘം ചുരത്തിയ
ഒരു വെള്ളിനൂൽ

7.

നരവീണിടറിയ
സ്മൃതികൾക്കൊപ്പം
ഒരു നിറക്കൂട്ട്

8.

കടൽ കവർന്ന
കവിതകൾക്കരികെ
ഒരു കണ്ണീർത്തുള്ളി

9.

ഉടഞ്ഞ കുപ്പിവളയിൽ
ഊർന്നുവീണ
ഒരു മഞ്ഞുകണം

10.

കിനാവറുതിയിലൊ
കളിയോടത്തിൽ
ഒരു പ്രളയസാഗരം!
============
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: