2011, ഡിസംബർ 31, ശനിയാഴ്‌ച

പുതുമൊഴി


പുറത്തു വിടർന്നത്
പൂമുഖത്തു വയ്ക്കുക
അകത്തു പുകഞ്ഞത്
അടുക്കളയിലാഴ്ത്തുക!
================
(ഗ്രാമം 2005 ഫെബ്രുവരി)

കംസവധം(ബാലെ)

====================

അധികാരത്തിന്റെ

കാമശാസ്ത്രമറിയാത്തവൻ

സിംഹാസനത്തിലിരുന്നു,

കാരാഗൃഹത്തിൽ

മധുവിധു ആഘോഷിച്ചവൾ

എട്ടുപെറ്റു!

====================

സ്ത്രീധനം

====================

'ഒലക്ക' നൽകിയാൽ

രണ്ടുണ്ട് കാര്യം

ഒരുമയിൽ കിടക്കാം

ഓടിച്ചിട്ടു തല്ലാം!

====================

ജനാധിപത്യം (കവിതയിലല്ല!)

===============================

ചെണ്ട ഗാന്ധിയ്ക്കു പഠിച്ച് മദ്ദളമുണ്ടായോ

മദ്ദളം വോട്ടവകാശം നേടി ചെണ്ടയായോ!

===============================

പതിര്

================

തീയിൽ കുരുത്ത പൂച്ച

വെയിൽ കണ്ടു വാടി!

================


അഭിപ്രായങ്ങളൊന്നുമില്ല: