2011, ഡിസംബർ 10, ശനിയാഴ്‌ച

വസന്തം വന്നു

വസന്തം വന്നു
ഉദാസ മേഘത്തിന്റെ
ഉള്ളു ചുരന്ന്
ഒരു വെള്ളി നൂൽ പോലെ...

മാറിലമർന്ന വാത്സല്യത്തിന്റെ
നിലാ വെണ്മപോലെ
സ്വപ്നാരണ്യത്തിലെ
വർണ്ണപ്പക്ഷികളുടെ
സ്വരമേളനം പോലെ

ചാണകമെഴുതിയ
കളിമുറ്റത്ത്
ഒരു കുടന്ന പൂക്കൾ!

2.

ഇവിടെ പട്ടണത്തിൽ
ഈ ഫ്ലാറ്റിൽ
എനിയ്ക്കതിഥിയൊ,
ഇപ്പാതിരയിൽ
ആരാണു തെരുതെരെ
മുട്ടുന്നതു..?

അടയ്ക്കാൻ മറന്ന
ജാലകത്തിലൂടെ
അകത്തു കടന്നു
തന്നിഷ്ടത്തോടെ
ഇരിപ്പിടത്തിലമരുന്നതാരാണ്?

ചോരൻ..!

പൂമണം നിറച്ചു
കാതിലോതി,
"ഇത്രയേ തരപ്പെട്ടുള്ളൂ.."

ജാലകച്ചെടിയിൽ
ഒരഞ്ചിതൾപ്പൂവ് !
==============
അജിത് കെ. സി

അഭിപ്രായങ്ങളൊന്നുമില്ല: