2011, ഡിസംബർ 10, ശനിയാഴ്‌ച

പ്രണയ വാർദ്ധക്യം

വർണ്ണ മത്സ്യങ്ങൾ
മെയ്യഴകോടെ
ചിത്രകഥയിൽ
നീന്തിത്തുടിച്ചു...

ചാരുകസേരയുടെ
ചായക്കരങ്ങൾ
ഞണ്ടിൻ പിടി
മുറുക്കുന്നതിൻ മുന്നേ
മെയ് വഴക്കത്തിൽ
കഥാപുസ്തകം
പിന്മാറിയൊളിച്ചു,

"കുളവുമില്ല
വെള്ളവുമില്ലാ.."
കൊക്കമ്മാവനും
കുലുങ്ങിച്ചിരിച്ചു!
=================
അജിത് കെ.സി (2011)

അഭിപ്രായങ്ങളൊന്നുമില്ല: