2011, ഡിസംബർ 10, ശനിയാഴ്‌ച

അറബിയും ഒട്ടകവും

അറിയാക്കഥയിൽ
അതിബുദ്ധിമാൻ
അറബി തന്നെ

ആദ്യം കവർന്നെടുത്തത്
കണ്ണുകളായിരുന്നു
പിന്നെയെ ന്നോ
വാക്കുകളെ വിരുന്നെത്തിച്ചു
ഒടുവിൽ ഒട്ടകം
കൈകാലുകളും കഴുത്തും
മനസ്സും മസ്തിഷ്കവും
കൂടാരത്തിൽ തിരുകി
അടിമത്തം വരിച്ചു

സ്വാതന്ത്ര്യതിന്റെ
പുതിയ പ്രപഞ്ചത്തിലേക്ക്
അറബി പലായനം ചെയ്തു!
=====================
അജിത് കെ.സി

അഭിപ്രായങ്ങളൊന്നുമില്ല: