2012, ഫെബ്രുവരി 11, ശനിയാഴ്‌ച

പൂവാണു പുണ്യംതിരയാണു
തിരയൊഴിയും
നേരത്തിരുളാണു
ഇരുൾ കീറും
തീയാണു
തീമാറിക്കനലാണു
കനൽ നീറും
നെഞ്ഞാണു
നെഞ്ഞിലറിയാതെ
പൂത്തൊരു
പൂവാണു പുണ്യം

നിറമേറ്റിയാളുന്ന
വിധിയാണു വിണ്ണിൽ
വിണ്ണിന്റെയൊളിമാറും
മുഖമാണു കടലിൽ
ആഴത്തിനതിരിടും
അടരെന്റെ നൗകയിൽ
അതിലറിയാതെ
കാവും മലകളും
കരിങ്കുയിൽപ്പാട്ടും
കനവേറ്റി വിടർന്നൊരു
കവിതയീ പുണ്യം


വരിയാണു
വാക്കാണു
വാക്കിൽ നിറയുന്ന
നീയാണു
നീ കാണും
മഴയാണു
മഞ്ഞാണു
മണ്ണാണു
മണ്ണിൽ നിറക്കൂട്ടായി
നമ്മുടെ കളിവീടും

കളിയായി
കഥയായി
നമ്മിലറിയാതെ-
യറിയാതെ പൂത്തൊരു
പൂവാണു പുണ്യം

OO  അജിത് കെ.സി

2 അഭിപ്രായങ്ങൾ:

ജോസെലെറ്റ്‌ എം ജോസഫ്‌ പറഞ്ഞു...

"തീമാറിക്കനലാണു
കനൽ നീറും
നെഞ്ഞാണു
നെഞ്ഞിലറിയാതെ"
----------------
നെഞ്ച്......എന്നാണോ ഉദ്ദേശിച്ചത്?
കവിതയുടെ പേര് ആകെയുള്ള അര്‍ത്ഥത്തെ മുഴുവനായി ഉള്‍ക്കൊള്ളൂന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല. :)
സ്നേഹത്തോടെ,
പുഞ്ചപ്പാടം

അജ്ഞാതന്‍ പറഞ്ഞു...

കളിയായി
കഥയായി
നമ്മിലറിയാതെ-
യറിയാതെ പൂത്തൊരു
പൂവാണു പുണ്യം......