2012, ഫെബ്രുവരി 8, ബുധനാഴ്‌ച

മഴപ്പാറ്റകൾ

മൃത്യുഞ്ജയൻ പറഞ്ഞു കൊടുത്ത കഥകളിലെല്ലാം നഗ്നദേവതയെ പൂജിച്ച കാരണവന്മാരുടെ അൽപ്പായുസ്സായ പുനർജന്മങ്ങളായിരുന്നു മഴപ്പാറ്റകൾ. നേർത്ത വെള്ളിച്ചിറകുകളിൽ മൗനമന്ത്രങ്ങൾക്കൊപ്പമുള്ള മധുരസംഗീതവുമായി ക്ലാവുപിടിക്കാത്ത ലോഹവിഗ്രഹത്തിനു മുന്നിൽ വിറയാർന്നു കത്തുന്ന വിളക്കിൻ തലപ്പിലേക്ക് ഇരുണ്ടയാമങ്ങളിൽ ആ തലമുറഭേദങ്ങൾ എത്തുന്നത് വസുന്ധരയും അറിഞ്ഞു. മന്ത്രധ്വനികളുടെ പ്രകമ്പനങ്ങൾക്കിപ്പുറം നഗ്നദേവത കാർകൂന്തൽ വിടർത്തി വിളക്കിൻ തലപ്പിലേക്ക് പെയ്തിറങ്ങി. മഴപ്പാറ്റകൾ നഗ്നദേവതയുടെ സ്പർശമാന്ത്രികം അറിഞ്ഞു. 

മൃത്യുഞ്ജയൻ ജനാലകൾതഴുതിട്ടു. തറവാട്ടു പൂമുഖത്ത് ചില്ലിട്ടു സൂക്ഷിച്ച ഛായാചിത്രങ്ങളെപ്പോലെ ജനാലയിൽ മഴതുള്ളികളോടൊപ്പം മഴപ്പാറ്റകളും ഒട്ടിനിന്നു. വരണ്ട മണ്ണിൽ പതിക്കുന്ന മഴയുടെ കർക്കശ്ശ ശബ്ദം. ജനാലയിൽ വിട്ടുപോകാൻ ശ്രമിക്കുന്ന മഴപ്പാറ്റകളുടെ ഒട്ടി നിൽക്കുന്ന വെള്ളിത്തൂവലുകൾ...

വായിച്ചു കമഴ്ത്തിയ പുസ്തകത്തിന്റെ മുകളിൽ മുറിക്കകത്തു കുടുങ്ങിയ മഴപ്പാറ്റകളിലൊന്നു വിശ്രമിക്കുന്നു. നനഞ്ഞ വെള്ളിച്ചിറകുകളിൽ മെല്ലെ വിടരുന്ന മഴവില്ലിൻ വർണ്ണങ്ങൾ.

മൃത്യുഞ്ജയന്റെ നെറ്റിത്തടത്തിൽ പനി പൊള്ളുന്നത് വസുന്ധര അറിഞ്ഞു.

"മഴപ്പേടി ഇനിയും മാറിയില്ലെന്നുണ്ടോ?"

(തുടർന്നു വായിക്കുക)

OO  അജിത് കെ.സി ( 2004 ഒക്ടോബർ, നാരായം മാസിക)

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മഴയ്ക്കുള്ളിൽ പെയ്യുന്നത് തീയാണ്!
.......ക്ലാസ്സിക് ടച്ച്
.......മനോഹരം.

Aneesh PA പറഞ്ഞു...

ആവേശത്തോടെ മുഷ്ടികൾ ഉയർത്തിപ്പിടിച്ചു. Communist aano?

sabna പറഞ്ഞു...

അക്ഷരമുരച്ച പനയോലക്കീറുകളിൽ കരിതേച്ചു തെളിക്കവേ മുത്തശ്ശി ചുരുൾ നീർത്ത കഥകൾക്കൊപ്പം കാർമ്മുകിൽ കൊണ്ടതാണ് മഴപ്പേടി.....

.....മഴപ്പേടി
.....മഴപ്പാറ്റ
..... തലമുറകളിലേക്ക്...
............ഒപ്പം ഈ കഥയും.

അജ്ഞാതന്‍ പറഞ്ഞു...

Koya Kutty Olippuzha...
വൈക്കോൽ മഞ്ചത്തിനരികെ ചിറകറ്റ
മഴപ്പാറ്റയെപ്പോലെ മൃത്യുഞ്ജയൻ അച്ഛനെക്കണ്ടു. ചെന്നിറമാർന്ന തുണിക്കഷ്ണം മുളങ്കമ്പിലുടക്കി അരികെ കിടന്നിരുന്നു. അകത്തളങ്ങളിൽ കുപ്പിവളകളുടഞ്ഞു. കുതിർന്നൊലിച്ച സിന്ദൂരം വെളുത്ത ചേലാഞ്ചലത്തിൽ ചോരപ്പാടുകളായി. തൂണു ചാരിയിരുന്ന് വിധവ വിലപിച്ചു. വിലാപങ്ങൾക്കകലെ ഉരുളച്ചോറില്ലാതെ ബലിക്കല്ലുകൾ അനാഥമായിക്കിടന്നു....മഴയ്ക്ക് മുന്‍പേ ചിറകടിച്ചു പറന്നു മഴയില്‍ ചിറകറ്റു ഒടുങ്ങാന്‍ വിധിക്കപ്പെട്ട മഴപ്പാറ്റകള്‍..അഗാതതയില്‍ വേരുറച്ച മഴപ്പേടി. ..വളരെ നല്ല രചന... ഇഷ്ടായി...അഭിനന്ദനങള്‍...

Ganga Dharan Makkanneri പറഞ്ഞു...

വായിച്ചു. വല്ലാതെ ഇഷ്ടപ്പെട്ടു.

അജ്ഞാതന്‍ പറഞ്ഞു...

വായിച്ചു. വല്ലാതെ ഇഷ്ടപ്പെട്ടു.

റോസാപൂക്കള്‍ പറഞ്ഞു...

നല്ല കഥ. മനോഹരമായ വരികള്‍.
ആശംസകള്‍