2012, മാർച്ച് 6, ചൊവ്വാഴ്ച

ഓഹരി

പ്ലാസ്റ്റിക് ചുംബനങ്ങളേറ്റ് വളർന്ന മകൻ നഗരത്തിൽ പുതുതായി പണിത പഞ്ചനക്ഷത്രവൃദ്ധസദനത്തിന്റെ കാര്യസ്ഥനാക്കിയത് വൃദ്ധപിതാവിനെ. ദയാവധത്തിനു ചീട്ടുകുറിച്ച മറ്റു വൃദ്ധമാതാപിതാക്കൾക്കൊപ്പം കാരുണ്യ ജീവിതത്തിന്റെ ആദ്യനാളുകളിൽ ഹൗസ് ഫുൾ ബോർഡിനു കീഴെ ചടഞ്ഞിരിക്കുമ്പോഴും മകനെക്കുറിച്ച് അയാൾക്ക് അഭിമാനം തോന്നി. തൊട്ടടുത്ത് മുൻകൂർ ഡൊണേഷനിൽ ഇതിലും വലിയ ഒരു മാളിക ഉയരുന്നുണ്ട്. മകൻ ഇനി അതിന്റെ മേൽനോട്ടം അവൾക്ക് കൊടുത്തേക്കും... താമസിയാതെ ഈ നഗരത്തിലെ പേരക്കുട്ടികളെല്ലാം അങ്ങോട്ട് ചേക്കേറും!
OO  അജിത് കെ.സി
(മഴപ്പാറ്റകൾ)  

3 അഭിപ്രായങ്ങൾ:

മുജീബ് ശൂരനാട് പറഞ്ഞു...

കുഴി തോണ്ടി മണ്ണെടുക്കുമ്പോഴും അറിഞ്ഞില്ല ഞാന്‍ ,
വേദനിച്ച കുഴിയാണെന്നെ ഉറക്കുന്നതെന്നും 
ആ മണ്ണെന്റെ പുതപ്പാണെന്നും .....

മണ്ടൂസന്‍ പറഞ്ഞു...

ഹമ്പമ്പോ...ഇത്രയും വല്ല്യേ ഒരു സംഭവം ഇത്രയ്ക്കും കുറഞ്ഞ വാചകത്തിൽ കുത്തിനിറച്ച പോസ്റ്റ് അപൂർവ്വമായേ വായിക്കാൻ കിട്ടാറുള്ളൂ. നല്ല രസകരവും ചിന്തോദ്ദീപകവുമായ എഴുത്ത്. ആശംസകൾ.

jayarajmurukkumpuzha പറഞ്ഞു...

valare prasakthamaya rachana.... bhavukangal.... blogil putjiya post.... URUMIYE THAZHANJAVAR ENTHU NEDI....... vayikkane........